Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Chalo March

ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് പ​ര​മ​ശി​വ​ന്‍റെ താ​ണ്ഡ​വ​ത്തി​ന് തു​ല്യം; പോ​ർ​മു​ഖം തു​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​ര​ത്തെ പ​ര​മ​ശി​വ​ന്‍റെ താ​ണ്ഡ​വ​ത്തോ​ട് ഉ​പ​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യാ​ണ് പ്ര​തി​ഷേ​ധം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്നാണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത് താ​ണ്ഡ​വ​മാ​ണ്, ശി​വ​ന്‍റെ നൃ​ത്തം. ഇ​തി​ന് പ്ര​ത്യേ​ക ആ​സൂ​ത്ര​ണ​മൊ​ന്നു​മി​ല്ല. ഇ​ന്ന് ഞ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്നു. നാ​ളെ മ​റ്റെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കാം. എ​ന്നാ​ൽ ഇ​തി​ന്‍റെ​യെ​ല്ലാം ആ​ശ​യം ഒ​ന്നാ​ണ്. ഇ​തി​ന് ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ആ​കാ​ശ​വാ​ണി ഭ​വ​നി​ലേ​ക്ക് പോ​യ​പ്പോ​ഴും കൃ​ത്യ​മാ​യ പ​ദ്ധ​തി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ​സി​ൽ പോ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ പൊ​ലി​സ് ബ​സ് ത​ട​യു​ക​യും യാ​ത്ര അ​നു​വ​ദി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​ല്ലാ​യ്‌​പ്പോ​ഴും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം വേ​ണ​മെ​ന്നി​ല്ല.

തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ വി​കാ​ര​മാ​ണ് പ​ല​പ്പോ​ഴും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പ്രേ​ര​ണ​യാ​കു​ന്ന​ത്. ഇ​ന്ത്യ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന​ത് ഹൃ​ദ​യം​കൊ​ണ്ടാ​ണെ​ന്നും ആ​സൂ​ത്ര​ണം​കൊ​ണ്ട​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​ജെ​പി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​തി​ഷേ​ധ​ങ്ങ​ളും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​വും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന​വ​യോ സ​മാ​ന്ത​ര​മാ​യി പോ​കു​ന്ന​വ​യോ അ​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up